Kuniparamba LP School, Kadavathur is established in 1892 and Madrass Government approved as Lower Primary School in 1914.It is situated in Kadavathur Kurungad near Kadavathur Jumuath Palli.
Thursday, 22 August 2013
Thursday, 6 June 2013
Tuesday, 4 June 2013
Wednesday, 22 May 2013
വെള്ളം വെള്ളം സർവത്ര തുള്ളി കുടിപ്പനില്ലത്രെ ഭൂമിക 2013
വെള്ളം വെള്ളം സർവത്ര
തുള്ളി കുടിപ്പനില്ലത്രെ
അന്താ രാഷ്ട്ര ജലവർഷാചരന ത്തിന്റെ (2013) ഭാഗമായി കുനിപ്പരമ്പ എൽ പി സ്കൂളിൽ സംഘ ടിപ്പിച്ച ഭൂമിക 2013 കുട്ടികള്ക്ക് ഭൂപടങ്ങളും ഗ്ലോബുകളും പരിചയപ്പെടുതിക്കൊണ്ടാണ് തുടക്കം കുറിച്ചത്.തുടര്ന്നു ലോകത്തിലെ വിവിധ ജലസ്രോതസ്സുകലെക്കുരിച്ചും വെള്ളത്തിന്റെ അളവുകളെ ക്കുറിച്ചും കുട്ടികളുമായി ചര്ച്ച നടത്തി.ഭൂമിയുടെ മുക്കാൽ ഭാഗത്തോളം വെള്ളമാണെങ്കിലും കുടിക്കാൻ വളരെ കുറഞ്ഞ വെള്ളമേ ഭൂലോകതുള്ളൂ എന്നാ കാര്യം കുട്ടികളിൽ ആശ്ചര്യം ഉളവാക്കി .തുടര്ന്നു കുട്ടികളെ ഗ്രൂപ്പുകളാക്കി ഇന്ത്യയിലെ വിവിധ ജലസ്രോതസ്സുകൾ കണ്ടെത്താൻ ആവശ്യപ്പെട്ടു.സമുദ്രങ്ങളുടെയും പ്രധാന നദികളുടെയും പേരുകള അവർ കണ്ടെത്തി.പിന്നീട് കുട്ടികള്ക്ക് കേരളത്തിലെ പ്രധാന ജലസ്രോതസ്സുകളുടെ പേരെഴുതിയ സ്ലിപ്പ് നാല്കി.തുടർന്ന് കേരളത്തിന്റെ ഔട്ട് ലൈൻ മാപ്പിൽ അവ ജില്ലകൾ ക്രമീകരിച് ഒട്ടിച്ചു വെച്ചു .
ജലസ്രോതസ്സുകൾ തേടി എന്നാ ബാനറിൽ ജലസംരക്ഷനതിന്റെ പ്രാധാന്യവും മനസ്സിലാക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾ ഫീല്ഡ് ട്രിപ്പിനു വേണ്ടി തെരഞ്ഞെടുത്തത്കടവത്ത്തൂർ വലിയ ജുമ്മുഅ ത പള്ളിയിലെ 8 0 വര്ഷം പഴക്കമുള്ള പള്ളിക്കുള മാണ്. യാത്രയുടെ ലക്ഷ്യവും അവിടെ നിന്ന് കണ്ടെത്തേണ്ട കാര്യങ്ങളും കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞു ചര്ച്ച ചെയ്തു. കുളത്തിന്റെ ഉദ്ഭവം ,നിര്മാനത്തിലെ പ്രത്യേകതകൾ , വെള്ളത്തിന്റെ നിലവിലെ അവസ്ഥ, ജീവികൾ, മാലിന്യമുക്തമാണോ എന്ന കാര്യങ്ങൾ അന്യെഷിക്കാനും കണ്ടെത്താനും കുട്ടികൾ ആസൂത്രണം ചെയ്തു.
2013ഫെബ്രുവരി 28 നു രാവിലെ 10 45 നു പള്ളിക്കുളം സന്ദര്ശി ക്കാൻ കുട്ടികൾ അധ്യാപകരോറൊപ്പം എത്തി.തുടര്ന്നു അവിടെ കണ്ട കാര്യങ്ങൾ കുട്ടികൾ രേഖപ്പെടുത്തി.അവിടെയുള്ള പള്ളി ജീവനക്കാരുമായി കുട്ടികൾ അഭിമുഖം നടത്തി.1935 ലാണ് നിര്മാണം പൂര്തിയായതെന്നു മതിലിലെ രേഖ കാണിച്ചു കൊണ്ട് തീര്ച്ചപ്പെടുത്തി.പള്ളിയില വരുന്നവര്ക്ക് അംഗ ശുദ്ധി വരുത്താനും പള്ളി ദര്സിലെ വിദ്യാര്തികല്ക്ക് കുളിക്കാനും മറ്റുമായി നിര്മിച്ച കുളം ഇന്നും ഉപയോഗിച്ചു വരുന്നു.ആധുനികതയുടെ കടന്നു കയറ്റത്തിൽ ടാപ്പുകൾ വന്നപ്പോൾ കുളത്തിന്റെ ഉപയോഗം കുറഞ്ഞെങ്കിലും മഴ വെള്ളം സംഭരിക്കാനുള്ള പ്രധാന സ്ഥലം എന്നാ നിലയിൽ ഇതിനു ഇന്നും പ്രസക്തിയുണ്ട്. വേനല്ക്കലതും ധാരാളം വെള്ളം നിലനിൽക്കുന്നതിനാൽ തൊട്ടടുത്ത വീടുകളിലെ കിണറുകളിൽ വെള്ളം നിലനിരത്താൻ കഴിയുന്നു.
നിര്മാനത്തിലെ പ്രത്യേകതകളും കുട്ടികൾ രേഖപ്പെടുത്തി.നക്ഷത്രാക്രിതിയിൽ നിര്മ്മിച്ച കുളത്തിനു നാല് ഭാഗത്തും പടവുകൾ ഉണ്ട്. ചെന്കല്ലുകൾ അടുക്കി വെച്ചത് സിമന്റ് തീരെ ഉപയോഗിക്കതെയാനെന്നതും കൗ തുകകരമാണ്.അതിനിടെ കുട്ടികള്ക്ക് ദാഹിച്ചപ്പോൾ ചിലര് കുടിക്കാൻ വെള്ളം വേണമെന്ന് നിര്ദേശം വെച്ച്.ധാരാളം വെള്ളമല്ലേ മുന്നിലുള്ളൂ എന്ന് മറ്റു ചിലര് ചോദിക്കുന്നുണ്ടായിരുന്നു."വെള്ളം വെള്ളം സര്വത്ര: തുള്ളി കുടിപ്പാനില്ലത്രേ" എന്ന് പാന്റ ഒരു മഹാൻ പരിഭാഷപ്പെടുത്തിയതാണ് അപ്പോൾ ഓർമയിൽ വന്നത്.ജലമാളിനീകരനത്ത്തിന്റെ ദൂസ്യ ഫലങ്ങളും അതിനു മനുഷ്യര് കൈ കടത്തുന്ന രീതികളും കുട്ടികൾ ചര്ച്ച ചെയ്തു.
പിറ്റേ ദിവസം കുട്ടികൾ കണ്ടെത്തിയ കാര്യങ്ങൽ വിവരണമായി രേഖപ്പെടുത്തി.പിന്നീറ്റ് ഗ്രൂപ്പ് തിരിഞ്ഞു വിവരണം മികവുട്ടതാകുകയും ചെയ്തു.ഉച്ചയ്ക്ക് ശേഷം പരിസ്ഥിതി സെമിനാര് നടത്തുകയും അതിൽ കുട്ടികൾ തയ്യാറാക്കിയ പ്രബന്ദങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. സെമിനാര് വാര്ഡ് മെമ്പർ ഇ ശരീഫ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക കെ സടക്ഷി അധ്യക്ഷത വഹിച്ചു. ഹന്നത് കെ ,നബീൽ പി, ഹാസിബ് ഇ, നാജിയ എൻ എന്നിവര് പ്രഭാണ്ടം അവതരിപ്പിച്ചു.ജലസംരക്ഷനത്ത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തു.ജല ക്ഷാമം പരിഹരിക്കാൻ മഴക്കാലത്ത് ലഭിക്കുന്ന വെള്ളം പാഴാക്കുന്ന പ്രവണത ഒഴിവാക്കി മഴക്കുഴി നിര്മിക്കാനും നമ്മുടെ പറമ്പുകളിൽ നിന്ന് വെള്ളം ഒഴുകി പ്പോകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാനും നാം ഓരോരുത്തരും ശ്രധിക്കനമെന്ന ആഹ്വനതോടെ ഭൂമിക 2013 നു പരിസമാപ്തിയായി.
Sunday, 19 May 2013
ത്രിപ്രങ്ങോട്ടുർ പഞ്ചായത്ത് കുടിവെള്ള പാത്രം വിതരണം
Saturday, 18 May 2013
Subscribe to:
Posts (Atom)