Saturday 6 September 2014

മില്ലേനിയം ടീച്ചർ

മില്ലേനിയം ടീച്ചർ 

 സപ്തദിന സമഗ്ര അധ്യാപക പരിശീലന പദ്ധതി 2013 


        പതിവു പോലെ ഫീഡ്‌ബാക്ക്‌ അവതരിപ്പിച്ചുകൊണ്ട്  10മണിക്ക്‌ തന്നെ അധ്യാപക പരിശീലനത്തിന്റെ ആറാം ദി്‌നം ആരംഭിച്ചു. ജോലി സ്വപ്‌നവുമായി കാത്തുനിന്ന രവിക്ക്‌ ഇന്റർവ്യൂ കാർഡ്‌ ലഭിച്ച കഥയുമായി ഗിരിജ ടീച്ചറാണ്‌ പ്രവർത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌.കഥ പൂർത്തിയാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ രവിയുടെ പ്രവർത്തനങ്ങളിലുണ്ടായ ആശങ്കളുടെ ബഹിർസ്‌ഫുരണമായുണ്ടായ വെപ്രാളങ്ങള്‍ എല്ലാവരുടെയും കഥയില്‍ നിറഞ്ഞുനിന്നു.വ്യത്യസ്‌ത ആശങ്കകളും നിലപാട്‌ സ്വീകരിക്കാനുള്ള പ്രയാസങ്ങളും കാരണം സമയനഷ്‌ടം ചർച്ച ചെയ്യപ്പെട്ടു. ആസൂത്രണം ചെയ്യുമ്പോള്‍ മിക്ക കാര്യങ്ങളും പതിനൊന്നാം മണിക്കൂറിലേക്ക്‌ മാറ്റിവെക്കുന്ന പ്രവണതക്ക്‌ മാറ്റം വരുത്തേണ്ടത്‌ അത്യാവശ്യമാണെന്ന ഓർമ്മപ്പെപുത്തല്‍ അതിലുണ്ടായി. സമയത്തിന്റെ ഫലപ്രാപ്‌തി സംഘാടനത്തിന്റെ മികവ്‌ യഥാ സ്‌ഥാനത്ത്‌ അടുക്കും ചിട്ടയോടെയുമുള്ള വെക്കല്‍ എന്നിവയും ഫയലിംഗ്‌ സിസ്‌റ്റവും പ്രാധാന്യത്തോടെ ചർച്ച ചെയ്‌തു.
      സമയനഷ്‌ടമുണ്ടാക്കുന്ന ബാഹ്യഘടകങ്ങള്‍ അനാവശ്യ ഫോണ്‍ സന്ദേശങ്ങള്‍ അറ്റന്റ്‌ ചെയ്യല്‍ മീറ്റിംഗ്‌ തുടങ്ങാനുള്ള കാലതാമസം എസ്‌ എം എസ്‌ തുടങ്ങിയ കാര്യങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടി.തുടർന്ന്‌ കാത്തുനില്‍പു സമയത്തിന്റെ ഫലപ്രദമായ ഉപയോഗം ചർച്ചയില്‍ വന്നു. ഡോക്‌ടറെ കാത്തിരിക്കുന്ന  വേള, ട്രെയിന്‍ കാത്തിരിക്കുന്ന സമയം, മറ്റു സമയങ്ങളീല്‍ വായനക്കും ഫോണ്‍ ചെയ്യാനും നിർദ്ദേശങ്ങള്‍ കൈമാറാനും മറ്റും ഉപയോഗിക്കാമെന്ന തിരിച്ചറിവോടെ TIME MATRIX ലേക്ക്‌ കടന്നു.പ്രാധാന്യത്തേയും അത്യാവശ്യത്തേയും(importance&urgency) ഉള്‍ക്കൊണ്ട്‌ കൊണ്ട്‌ നാല്‌ ഭാഗങ്ങളാക്കി വിലയിരുത്തിക്കൊണ്ടുള്ള matrix നമ്മുടെ ജീവിതവുമായി
ഇണങ്ങിച്ചേരുന്ന വിധത്തിലാണ്‌ അവതരിപ്പിച്ചത്‌. ഓരോ ഘടകത്തിന്റേയും പ്രാധാന്യമുള്ള കാര്യങ്ങള്‍ അതില്‍ വിശദീകരിക്കുകയുമുണ്ടായി..NO   പറയേണ്ട സ്‌ഥാനത്ത്‌ അത്‌ പറഞ്ഞേ തീരൂ എന്ന ശക്‌തമായ സന്ദേശം നമുക്ക്‌ നല്‍കി.
       തുടർന്ന്‌ നടന്ന ഒരു മിനുട്ട്‌ പരീക്ഷ മിക്കവരെയും അബദ്ധത്തിലാക്കി. നിർദ്ദേശങ്ങള്‍ പാലിക്കാതെ പരീക്ഷ എഴുതിയപ്പോഴുണ്ടായ അബദ്ധങ്ങള്‍ പിന്നീട്‌ എല്ലാവരുടെയും മുഖത്ത്‌ നിഴലിച്ചുനിന്നു. ഇാതോടെ Time Management എന്ന സെഷന്‍ അവസാനിപ്പിച്ചുു
       തുടർന്ന്‌ 5 ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിനും വ്യത്യസ്‌തങ്ങളായ 5 ചിത്രങ്ങളും നല്‍കി. പി ടി എ യോഗത്തില്‍ ഒരു കുട്ടിയുടെ അമ്മ പങ്കെടുക്കാതെയും മദ്യപിച്ചു വരുന്ന അച്‌ച്ഛന്റെ സാന്നിധ്യവും പ്രധാനാധ്യാപകന്റെ ശിക്ഷയും  അസംബ്ളിയിൽ വൈകിയതിനുള്ള ശകാരവും കുട്ടികളില്‍ ഉണ്ടാക്കുന്ന പിരിമുറുക്കങ്ങള്‍ ചിത്രീകരിച്ചിരുന്നു. വിവിധ ചിത്രങ്ങളെ വൃത്യസ്‌ത കോണുകളിലൂടെ നോക്കിക്കാണാന്‍ വിവിധ ഗ്രൂപ്പുകാർശ       ശ്രമിച്ചിരുന്നു. കുട്ടികള്‍ വഴിതെറ്റുന്ന സാഹചര്യം,ചെയ്‌ത തെറ്റുകള്‍ ആവർത്തിക്കുന്നത്‌, എല്ലാം നിസംഗതയോടെ നോക്കിക്കാണുന്ന അധ്യാപകർ, പരിഹസിക്കുന്ന സഹപാഠികള്‍ എന്നിവയെല്ലാം ചർച്ചയിലെത്തി. പണ്ട്‌ കാലത്ത്‌ തടയാന്‍ ശ്രമിക്കുന്ന പഴയ അധ്യാപികമാരുടെ മാനസികാവസ്‌ഥ ഇന്നത്തെ ടീച്ചർമാർക്കില്ല എന്ന നിരീക്ഷണം ബാലചന്ദ്രന്‍ മാഷില്‍ നിന്ന്‌ ഇടക്കിടെ ഉണ്ടായിരുന്നു.സീരിയലിന്റെ സ്വാധീനം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതായി പലരും വരച്ചു കാട്ടി. കുട്ടികള്‍ അനുഭവിക്കുന്ന പിരിമുറുക്കത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ നിരത്തിവെച്ചു. വാദഗതികള്‍ തർക്കത്തിലെത്തിയപ്പോള്‍ നമ്മെളെന്തിനാ പിരിമുറുക്കം കൂട്ടുന്നത്‌ എന്ന ഖാലിദ്‌ മാസ്‌റ്ററുടെ ചോദ്യം എല്ലാവരിലും ചിരിയുളവാക്കി.
      പിന്നീട്‌ പിരിമുറുക്കത്തിന്റെ നിർവചനം സ്‌ക്രീനില്‍ തെളിഞ്ഞുവന്നു. ശാരീരികവും  മാനസികവുമായ സുസ്‌ഥിതിയെ തടസ്സപ്പെടുത്തുന്ന എന്തും ഒരുതരം പിരിമുറുക്കമാണെന്ന്‌ മനോഹരന്‍ മാഷ്‌ വിശദീകരിച്ചു.
പിരിമുറുക്കത്തിന്റെ രണ്ട്‌ തലങ്ങള്‍ ....ഡിസ്‌ട്രെസും യൂസ്‌ട്രെസും വിശദീകരിക്കപ്പെട്ടു.
       സ്‌ട്രെസിന്റെ ഉറവിടങ്ങള്‍ ആന്തരികവും ബാഹ്യവുമായ ഘടകങ്ങളെ ആശ്രയിച്ചാണെന്ന്‌ കണ്ടെത്തി. ആന്തരീകാവയവങ്ങളുടെ പ്രവർത്തനങ്ങള്‍ ശരീര ശാസ്‌ത്രവുമായി ബന്ധപ്പെടുത്തി വിശദീകരിച്ചതും അറിവിന്റെ കൈത്തിരി ലഭിക്കാന്‍ കാരണമായി. വ്യക്‌തി.. സമൂഹം.. ചുറ്റുപാട്‌ എന്നിവയുമായി ബന്ധപ്പെട്ടാണ്‌ പിരിമുറുക്കം ഉണ്ടാകുന്നത്‌. വ്യക്‌തികളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വൈകാരികവും ശാരീരികവും മാനസികവുമാണെന്ന്‌ കാരണങ്ങള്‍ വിലയിരുത്തിക്കൊണ്ട്‌ വിശദീകരിച്ചു.
കുട്ടികളിലുണ്ടാകുന്ന പിരിമുറുക്കം അവരിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കാനും അതിന്റെ ഫലമായുണ്ടാകുന്ന തെറ്റായ പ്രവണതകളിലേക്ക്‌ നീങ്ങുന്നതും ചർച്ചയായി. താഴ്‌ന്ന സ്‌ട്രെസും ഉയർന്ന സ്‌ട്രെസും വിശദീകരിച്ചു.
സംഘർഷങ്ങളെ നേരിടാനുള്ള തന്ത്രങ്ങള്‍ വിശദീകരിച്ചു.മുന്‍ഗണന തീരുമാനിക്കേണ്ടതും ലക്ഷ്യത്തെക്കുറിച്ചുള്ള ബോധവും സംഘർഷങ്ങളെ നിയന്ത്രിക്കാനുള്ള അളവുകോലാണ്‌. സാഹചര്യങ്ങള്‍ക്ക്‌ അനുസരിച്ചു നിലപാട്‌ യോജിച്ചതാക്കുക എന്നത ്‌ഗാന്ധിജി റെഡ്‌ക്രോസില്‍ ചേർന്ന സംഭവം ഓർമ്മപ്പെടുത്തിക്കൊണ്ട്‌ നിർദേശിച്ചു. 
           വെള്ളത്തിന്റെ അനിവാര്യത  ആവശ്യകത ബോധ്യപ്പെടുത്തുന്ന വിവിധ വശങ്ങളെ ചിത്രീകരിച്ച ഡോക്യുമെന്ററി ഇടവേളയില്‍പ്രദർശിപ്പിച്ചു.
          ഉച്ചയ്‌ക്ക്‌ ശേഷം , മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടപ്പോള്‍ അതില്‍ ഫീഡ്‌ ചെയ്യപ്പെട്ട നമ്പറുകള്‍ നഷ്‌ടമായ വേവലാതി അനുഭവിച്ച ഗിരിജ ടീച്ചറുടെ അനുഭവ കഥയിലൂടെ പ്രവർത്തനങ്ങള്‍ ആരംഭിച്ചു. തുടർന്ന്‌ അധ്യാപകർക്ക്‌ അവരുടെ കുട്ടിക്കാലത്തും അധ്യാപക ജീവിതത്തിലും അനുഭവിച്ച വിഷമതകളിലെ പിരിമുറുക്കം തന്‍മയത്വത്തോടെ അവതരിപ്പിക്കപ്പെട്ടു. തുടർന്ന്‌ അഞ്ച്‌ ഗ്രൂപ്പുകളാക്കപ്പെട്ടു. ഓരോ ഗ്രൂപ്പിനും പിരിമുറുക്കം അനുഭവിക്കുന്ന വ്യത്യസ്‌ത സന്ദർഭങ്ങള്‍ നല്‍കി  ROLE  PLAY അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു.
           കുട്ടി സ്‌കൂളില്‍ അനുഭവിക്കുന്നത്‌, രക്ഷിതാവ്‌ അനുഭവിക്കുന്നത്‌, അധ്യാപകന്‍ വീട്ടില്‍ അവുഭവിക്കുന്നത്‌ , സ്‌കൂളില്‍ അനുഭവിക്കുന്നത്‌ എന്നിങ്ങനെയായിരുന്നു സാഹചര്യങ്ങള്‍. ഗംഭീരമായ പെർഫോമന്‍സിലൂടെ യഥാർത്‌ഥ രൂപത്തില്‍ സ്‌കിറ്റുകള്‍ അവതരിപ്പിച്ചപ്പോള്‍ അഭിനയ മികവിന്റെ വിവിധ ദൃശ്യങ്ങള്‍ നാടകവേദിയില്‍ കാണാനിടയായി. പാനൂർ സബ്‌ജില്ലയില്‍ ഡ്രാമാ തിയേറ്റർ രൂപീകരിച്ചുകൂടെ എന്ന ചിന്ത ബാലചന്ദ്രന്‍ മാസ്‌റ്റർ അധ്യാപക സമൂഹത്തിനു മുമ്പില്‍ വെച്ചപ്പോള്‍ ആശയം നല്ലതാണെന്നും അതിനു താല്‍പര്യപ്പെടണമെന്നും നിർദേശമുണ്ടായി.
             ചെറിയ ഒരു ആക്‌ടിവിറ്റിയുമായി വീണ്ടും, ഒറ്റക്കാലില്‍ കണ്ണുമടച്ചുകൊണ്ട്‌ 10 സെക്കന്റ്‌ നേരം നില്‍ക്കാനുള്ള പ്രയാസം നമ്മെ ബോധ്യപ്പെടുത്തി. 
       സ്‌ട്രെസിന്റെ ലെവല്‍ പരിശോധിക്കാനുള്ള ചെക്ക്‌ ലിസ്‌റ്റ്‌ സ്വന്തം ലെവല്‍ പരിശോധിക്കാന്‍ കാരണമായി. അതിനിടെ സുരേഷ്‌ സാറിന്റെ മധുരമായ ഗാനം ആലപിച്ചതോടെ പലരുടെയും പിരിമുറുക്കം അലിഞ്ഞ്‌ ഇല്ലാതായി. എങ്കിലും വരാനുള്ള 2 ദിവസത്തെ പണിമുടക്ക്‌ പലരുടെയും പിരിമുറുക്കം കൂട്ടുന്നുണ്ടായിരുന്നു.അത്‌ ചിലരില്‍ നിന്ന്‌ ചോദ്യ രൂപേണ പുറത്തെത്തിക്കൊണ്ടിരുന്നു.
        പ്രശ്‌ന പരിഹരണ സെഷനിലൂടെയാണ്‌ പിന്നീട്‌ കടന്നു പോയത്‌. ഒരു ഗണിത പസിലായിരുന്നു തുടക്കമിട്ടത്‌. രണ്ട്‌ മൂന്ന്‌ പേർ വ്യത്യസ്‌ത രീതിയില്‍ ഉത്തരം കണ്ടെത്തി. തുടർന്ന്‌ 5 ഗ്രൂപ്പുകളാക്കിത്തിരിക്കുകയും ബാലഭവന്‍ നിർമ്മാണവുമായി ബന്ധപ്പെട്ട്‌ ചില വാർഡുകള്‍ തമ്മിലുള്ള തർക്കം പഞ്ചായത്ത്‌ ഭരണസമിതിയിലെത്തിയപ്പോള്‍  
ഉണ്ടായ പരിഹാര നിർദേശങ്ങള്‍ കണ്ടെത്താന്‍ ആവശ്യപ്പെട്ടു. മൂന്ന്‌ ഗ്രൂപ്പുകാർ ഒരേ നിർദേശങ്ങള്‍ നല്‍കിയത്‌ പ്രശ്‌ന പരിഹരണത്തിന്‌ എളുപ്പമായി. തുടർന്ന്‌ പ്രശ്‌നം എന്താണ്‌? പ്രശ്‌നപരിഹരണം എന്താണ്‌? എന്നത്‌ വിശദീകരിക്കപ്പെട്ടു. അനുഭവങ്ങളുടെയും അറിവിന്റെയും പ്രക്രിയകളുടെയും കലകളുടെയും ആകെത്തുക. യുക്‌തിപരവും സർഗപരവുമായി ബന്ധപ്പെട്ടാണ്‌ പ്രശ്‌നപരിഹരണം നടക്കുന്നതെന്ന തിരിച്ചറിവോടെ പ്രശ്‌ന പരിഹരണ പ്രക്രിയ അവതരിപ്പിച്ചു പ്രശ്‌നം തിരിച്ചറിയാനും പ്രശ്‌നം വിശകലനം ചെയ്യാനുമുള്ള മാർഗങ്ങള്‍ വിശദീകരിച്ചു. 
പ്രശ്‌ന പരിഹരണത്തിനുള്ള ബദലുകള്‍ കണ്ടെത്താനും ഏറ്റവും നല്ലത്‌ തിരഞ്ഞെടുക്കാനുമുള്ള തീരുമാനമെടുക്കലും അതിന്റെ ഭാഗമാണെന്ന്‌ കണ്ടെത്തുമ്പോഴേക്കും സമയം അതിമ്രിച്ചിരുന്നു. നടപ്പാക്കുന്ന രീതി കൂടി മനോഹരന്‍ മാഷ്‌ പൂർത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും സാധ്യമല്ലെന്ന തിരിച്ചറിവോടെ സമയ മാനേജ്‌മെന്റിന്റെ പ്രശ്‌നം നേരിട്ടനുഭവിച്ചുകൊണ്ട്‌ അവസാനദിവസത്തെ പ്രവർത്തനങ്ങള്‍ക്കായി പ്രതീക്ഷയോടെ കാത്തിരുന്നു കൊണ്ട്‌ 4 30 നു തന്നെ സമാപനമായി.

Friday 5 September 2014

സപ്തംബർ 5 അധ്യാപക ദിനം

സപ്തംബർ 5 അധ്യാപക ദിനം 

അധ്യാപക പരിശീലനത്തിന്റെ അവസാനദിവസവും പൂർത്തിയാക്കി കായല്‍ പട്ടണത്തില്‍ നിന്നും തിരിച്ചു നാട്ടിലെത്തിയ ദിവസം.
എനിക്ക്‌ ആദ്യാക്ഷരങ്ങള്‍ പകർന്നു തന്ന അധ്യാപകന്‍, എന്റെ ആദ്യ സ്‌ക്കൂളിലെ പ്രധാനാധ്യാപകന്‍,എന്റെ പിതാവിന്റെ സഹാധ്യാപകന്‍, സ്‌കൂളിലേക്ക്‌ വിളിച്ചപ്പോഴാണ്‌ ഞെട്ടലോടെയാണെങ്കിലും ആ യാഥാർഥ്യം ബോധ്യമായത്‌. അന്ന്‌ 12 മണിക്ക്‌ തന്നെ സ്‌കൂളിലെത്തുകയും എന്റെ ഗുരുനാഥന്‍മാരോടൊപ്പം സഹാധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്‌തു.അധ്യാപകനാവുക എന്ന അടങ്ങാത്ത ആഗ്രഹം അവസാനം എന്നെ അതേ പാതയില്‍ എത്തിച്ചു.ഞാന്‍ പഠിച്ച, എന്റെ പിതാവടക്കം എന്നെ പഠിപ്പിച്ച സ്‌കൂളില്‍ എന്റെ അധ്യാപകരുടെ സഹാധ്യാപകനാവുക അതിലും വലിയൊരു സൗഭാഗ്യം മറ്റൊന്ന്‌ ലഭിക്കാനുണ്ടോ...... ഇന്ന്‌ എന്റെ മക്കളെയും ........
എനിക്ക്‌ ആദ്യാക്ഷരങ്ങള്‍ മുതല്‍ ജീവിതത്തിന്റെ സകലമാനങ്ങളും പകർന്നു തന്ന എല്ലാ ഗുരുനാഥന്‍മാർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകള്‍......
LikeLike · 

Thursday 28 August 2014

Study Tour 2013-14

Study Tour 2013-14

S



സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം








Friday 15 August 2014

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം
കടവത്തൂർ ;കുനിപരംബ എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രധാനാധ്യാപിക കെ സദാക്ഷി പതാക ഉയരത്തി.സ്വാതന്ത്ര്യ ദിന റാലി നടത്തി .പി ടി എ വൈസ് പ്രസിടണ്ട്    മൊയിദു  കോറോത്ത് , അബൂബകെർ ടി ,കുഞ്ഞബ്ദുള്ള തയ്യിൽ ,എം നജീബ് , പി നദീറ , കെ സൽവ , പി കെ ശ്രീജ എന്നിവർ  നേത്രത്വം നൽകി ..കുട്ടികളുടെ കലാപരിപാടിക്ളും നടന്നു.സ്വാതന്ത്ര്യ ദിനാഘോഷം 






Wednesday 13 August 2014

സ്നേഹസ്പര്ശം ബോധവല്കരണ ക്ലാസ്സ്‌

സ്നേഹസ്പര്ശം ബോധവല്കരണ ക്ലാസ്സ്‌ 


കടവത്തൂര്;  കുനിപരംബ  എൽ  പി സ്കൂൾ പി ടി എ കമ്മിറ്റിയുടെ ആഭിമുഖ്യടിൽ നടത്തിയ സ്നേഹസ്പര്ശം ബോധവല്കരണ ക്ളാസ് പാനൂര് ബി  പി ഓ സൌമ്യെന്ത്രാൻ കണ്ണംവേള്ളി ഉൽഘാടനം ചെയ്തു.പ്രധാനാട്യാപിക കെ സദാക്ഷി അധ്യക്ഷത വഹിച്ചു.വാര്ഡ് മെമ്പർ ഇ ശരീഫ, എം നജീബ്, സി പി അബ്ദുൽമജീദ്‌ ,പി നദീര കെ സൽവ അമീന   എന്നിവര് പങ്കെടുത്തു...



Friday 20 June 2014



പ്രവേശനോത്സവം